സൗത്ത് ഇന്‍ഡ്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് (സൈമ) പ്രഖ്യാപിച്ചു. ഇരട്ടി മധുരത്തില്‍ മലയാളത്തിന്റ പ്രിയതാരം മഞ്ജു വാര്യര്‍. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരമാണ് മഞ്ജു നേടിയത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഇത്തവണ ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു.
പ്രതിപൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ആദ്യ തമിഴ് ചിത്രമായ അസുരനിലൂടെ തമിഴിലുമാണ് മഞ്ജു മികച്ച നടിയായി മാറിയത്. അസുരനിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനായും തെരഞ്ഞെടുത്തു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനയത്തിനാണ് പുരസ്‍കാരം നല്‍കുന്നത്.
2019ലെ മലയാള സിനിമയിലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് മോഹന്‍ലാലിനാണ്.മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്‍റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു.