എരമല്ലൂരില്‍ ആംബുലന്‍സ് അപകടത്തില്‍പെട്ട് കോവിഡ് രോഗി മരിച്ചു. കൊല്ലം തിരുമല്ലവാരം സ്വദേശി ഷീല പി. പിള്ള (66) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനാണ് അപകടം. കൊല്ലത്തുനിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് വരികയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ്
മരത്തിലിടിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മകന്‍ ഡോ. മഞ്ജുനാഥ്, മരുമകള്‍ മാളവിക, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഡ്രൈവറുടെ നില ഗുരുതരമാണ്. അപകടം നടന്നയുടന്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍ തന്നെ പൊലീസും സ്ഥലത്തെത്തി.