ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 22 പൈസ കൂട്ടി. ഡീസല്‍ ലിറ്ററിന് 26 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് തുടര്‍ച്ചയായ നാലാം ദിവസമാണ് വില കൂട്ടുന്നത്. 72 ദിവസത്തിന് ശേഷമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 103 രൂപ 70 പൈസയായി. ഡീസല്‍ വില 96 രൂപ 48 പൈസയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101 രൂപ 70 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 94 രൂപ 82 പൈസയാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 101 രൂപ 92 പൈസ, 94 രൂപ 82 പൈസ എന്നിങ്ങനെയാണ്.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …