കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വിസ് ആരംഭിക്കുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് സര്‍വീസ് ഉള്‍പ്പെടുത്തിയത്. ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ആഴ്ചയില്‍ രണ്ട് പുതിയ സര്‍വിസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.
ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂര്‍ വഴിയാക്കുന്നത്. രണ്ട് സര്‍വീസും കൊച്ചിവഴി ആകുമേ്ബാള്‍ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂര്‍ വഴിയാക്കാന്‍ കാരണം. 254 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ ഒന്നിടവിട്ട തിങ്കളാഴ്ചകളിലാണ് കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഉള്ളത്.
പുതിയ സര്‍വിസ് ആരംഭിക്കുന്നത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അനുഗ്രഹമാകും. അടുത്ത ദിവസം ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്നാണ് അറിയുന്നത്. കണ്ണൂരില്‍നിന്ന് ആദ്യമായാണ് വലിയ വിമാനം ഷെഡ്യൂള്‍ ചെയ്ത സ്ഥിരം സര്‍വിസ് ആരംഭിക്കുന്നത്. കോവിഡ് കാലത്ത് ചാര്‍ട്ടേഡായി വലിയ വിമാനങ്ങള്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്നു.