മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഒന്നാം പ്രതി. ആര്യന്റെ കസ്റ്റഡി നീട്ടി കിട്ടാനായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. അതെസമയം മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഒരു മലയാളിയും അറസ്റ്റിലായിട്ടുണ്ട്.
ശ്രേയസ് നായരാണ് അറസ്റ്റിലായത്. ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തത് ശ്രേയസ് നായരാണെന്നാണ് കണ്ടെത്തിയത്. ശ്രേയസ് നായര്‍ എന്‍സിബി കസ്റ്റഡിയിലാണ്. കൂടാതെ കഴിഞ്ഞ നാല് വര്‍ഷമായി ആര്യന്‍ മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എന്‍ സി ബി കണ്ടെത്തിയിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY