സംസ്ഥാനത്ത് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂര്‍ത്തീകരിച്ചിരുന്നു.
30,000 ഓഫീസുകള്‍, 35,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, 8 ലക്ഷം കെ.എസ്.ഇ.ബി പോളുകള്‍ എന്നിവയുടെ സര്‍വ്വേയും, 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് സെന്‍്ററിന്‍്റെ പണികളും കെ.എസ്.ഇ.ബി പോളുകള്‍ വഴി കേബിള്‍ വലിക്കുന്ന നടപടികളും പുരോഗമിക്കുന്നു.
ഇതിനകം 7389 സര്‍ക്കാര്‍ സ്ഥാപനങ്ങളെ കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുഖേന ബന്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കിലും ഇന്‍്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ കെ-ഫോണ്‍ മുഖേന സാധിക്കും. മുപ്പതിനായിരത്തോളം വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികച്ച രീതിയില്‍ അതിവേഗ ഇന്‍്റര്‍നെറ്റ് സൗകര്യം നല്‍കാനും ഈ പദ്ധതിയിലൂടെ സാധ്യമാകും’ മുഖ്യമന്ത്രി ഫേസ്ബുക് പേജില്‍ കുറിച്ചു.