Breaking News

ഫേസ്ബുക്കിന് പിന്നാലെ ജിമെയിലും: രാജ്യത്ത് ജി മെയില്‍ സേവനം തകരാറില്‍…

രാജ്യത്ത് ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയില്‍ തകരാറിലായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോക്താകള്‍ക്ക് മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല. സംഭവത്തെ തുടര്‍ന്ന് ജോലികള്‍ തടസപ്പെടുന്നതായി വിവിധയിടങ്ങളില്‍ നിന്നും പരാതികള്‍ ഉയരുന്നുണ്ട്. സര്‍വറിന് തകരാര്‍ ഉള്ളതായും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് ചിലരുടെ പരാതികള്‍.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ഈ മാസം ആദ്യം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വിവിധ സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ആറു മണിക്കൂര്‍ നേരമാണ് ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്‌ആപ്പ് തുടങ്ങിയവ ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. തുടര്‍ന്ന് അടുത്ത ദിവസം രാവിലെയോടെയാണ് തകരാര്‍ പരിഹരിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …