‘മാസ്റ്റര്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും സംവിധായകന്‍ ലോകേഷ് കനകരാജ് നടന്‍ വിജയ്‌ക്കൊപ്പം കൈകോര്‍ക്കുന്നു. ‘ദളപതി 67’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ‘മാസ്റ്റര്‍’ ഷൂട്ടിംഗിനിടെ തന്നെ സംവിധായകന്‍ ഈ സിനിമയെക്കുറിച്ച് സംസാരിച്ചു എന്നാണ് പറയപ്പെടുന്നത്.
ഇപ്പോള്‍ കഥ പൂര്‍ണ്ണമായും പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുണ്ട്. നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പം ‘ബീസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. ചെന്നൈ, ഡല്‍ഹി ഷെഡ്യൂളുകള്‍ക്ക് ശേഷം ‘ബീസ്റ്റ്’ ടീം ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. അവസാന ഷെഡ്യൂള്‍ വൈകാതെ തുടങ്ങും.