നടന് നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമക്കും സംസ്കാരിക ലോകത്തിനും നഷ്ടമാണെന്ന് മോദി പറഞ്ഞു.
‘അഭിനയകലയിലെ കുലപതിയായ നെടുമുടി വേണു വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ്.
അദ്ദേഹം ഒരു എഴുത്തുകാരന് നാടകത്തില്‍ അഭിനിവേശമുള്ള വ്യക്തി കൂടിയായിരുന്നു. അദ്ദേഹ്തതിന്റെ നഷ്ടം സിനിമക്കും സാംസ്ക്കാരിക ലോക്തതിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടംബത്തേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു.’ മോദി ട്വീറ്റ് ചെയ്തു.