രണ്ട് ദിവസമായി തുടരുന്ന കനത്തമഴയില്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിലമേല്‍ – കിളിമാനൂര്‍ സംസ്ഥാന പാത താല്‍ക്കാലികമായി അടച്ചു. ജില്ല അതിര്‍ത്തിയായ വാഴോട് ആണ് റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ രണ്ടടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. ചെറിയ വാഹനങ്ങളെല്ലാം നിലമേല്‍ ബംഗ്ലാംകുന്ന് റോഡ് വഴി തിരിച്ചുവിട്ടിട്ടുണ്ട്. വലിയ വാഹനങ്ങള്‍ മാത്രം താല്‍ക്കാലികമായി ഇതിലൂടെ പോകുന്നുണ്ട്. വെള്ളം ഇനിയും ഉയരുകയാണെങ്കില്‍ ഇതുവഴി ഗതാഗതം പൂര്‍ണമായും തടയുമെന്ന് അധികൃതര്‍ അറിയിച്ചു.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY