സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുന്നു. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
തൃശൂര്‍ ജില്ലയില്‍ ഡാമുകള്‍ നിറഞ്ഞതിനെതുടര്‍ന്ന് ഷട്ടറുകള്‍ തുറന്നു. പീച്ചി ഡാമിന്റെ ഷട്ടര്‍ നാല് ഇഞ്ച് ഉയര്‍ത്തി. മണലിപ്പുഴ, ഇടതുകര വലതുകര കനാലിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് പറമ്ബിക്കുളം തൂണക്കടവ് ഡാമുകളും തുറന്നു.
പറമ്ബിക്കുളത്തിന്റെ രണ്ട് ഷട്ടറുകളും ഒരു മീറ്റര്‍ 70 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. തൂണക്കടവ് ഡാമിന്റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് ഡാമുകളില്‍ നിന്നുള്ള വെള്ളം ചാലക്കുടി പുഴയിലേക്കാണ് എത്തുക. പറമ്ബിക്കുളം ഡാമിന്റെ ഒരു ഷട്ടര്‍ നേരത്തെ തുറന്നിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY