പേട്ടയക്ക് സമീപം ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു. തൃപ്പുണിത്തുറ സ്വദേശി ബഷീറിന്റെ കടക്കാണ് തീപടിച്ചത്. കടയോടനുബന്ധിച്ചുള്ള രണ്ടുനില വീട്ടില്‍ തന്നെയാണ് ബഷീറും കുടുംബവും താമസിച്ചിരുന്നത്. സംഭവസ്ഥലത്ത് നിന്ന് ഒരാളെ ഗുരുതരാവസ്ഥയില്‍ കൊണ്ട് പോയിരുന്നു. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബഷീറും കുടുംബവും തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാത്ത്‌റൂമില്‍ കയറി. കുടുംബത്തെ ഫയര്‍ഫോഴ്‌സ് എത്തി രണ്ടാം നിലയില്‍ നിന്ന് വെന്റിലേറ്റര്‍ തകര്‍ത്താണ് പുറത്തെത്തിച്ചത്. ഒരു വാഹനവും കത്തിനശിച്ചു.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …
NEWS 22 TRUTH . EQUALITY . FRATERNITY