Breaking News

പ്രണയാഭ്യര്‍ഥന എതിര്‍ത്തതില്‍ പ്രതികാരം ; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി…

പ്രണയാഭ്യര്‍ഥന വീട്ടുകാര്‍ എതിര്‍ത്ത പകയെ തുടര്‍ന്ന് 14 കാരിയായ കബഡി താരത്തെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് തെരുവിലിട്ട് കുത്തിക്കൊലപ്പെടുത്തി. പുണൈയിലെ ബിബ്‌വേവാഡി പ്രദേശത്ത് ചൊവ്വാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കബഡി പരിശീലനത്തിനായി പോകുമ്ബോള്‍ ബൈക്കിലെത്തിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ചൊവ്വാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം. ബിബ്‌വേവാഡി പ്രദേശത്തെ കബഡി പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ച്‌ നില്‍ക്കവേയാണ് പ്രതികള്‍ എത്തിയത്.

തുടര്‍ന്ന് 22-കാരനായ മുഖ്യപ്രതി ശുഭം ഭഗവതും പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച്‌ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരണമടയുകയായിരുന്നു.

കത്തി ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ കഴുത്തില്‍ അടക്കം നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ബിബ്‌വേവാഡി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ സുനില്‍കുമാര്‍ വ്യക്തമാക്കി. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് ശുഭം ഭഗവത് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. അതെ സമയം ഇതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …