Breaking News

സ്‌കൂളില്‍ പോകാനാകാതെ അഫ്ഗാനിലെ പെണ്‍കുട്ടികള്‍: വിദ്യാഭ്യാസത്തിന് അവകാശമുണ്ടെന്നും സ്‌കൂള്‍ തുറക്കണമെന്നും ആവശ്യം…

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിലെ സ്ത്രീകളും പെണ്‍കുട്ടികളും. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ പോയിട്ടില്ലെന്നും സ്‌കൂളുകള്‍ എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം ബല്‍ഖ്, കുണ്ഡൂസ്, സര്‍-ഇ-പുള്‍ എന്നീ മൂന്ന് മേഖലകളിലെ സ്‌കൂളുകള്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി തുറന്ന് പ്രവര്‍ത്തിക്കുന്നത്. കാബൂളിലും മറ്റ് മേഖലകളിലും എല്ലാ സ്‌കൂളുകളും പഴയത് പോലെ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അഫ്ഗാനിലെ പെണ്‍കുട്ടികള്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് ചൂണ്ടികാട്ടി നൂറുകണക്കിന് സ്ത്രീകള്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് പ്രതിഷേധം നടത്തിയിരുന്നു.

അഫ്ഗാനിസ്ഥാനില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് തങ്ങളുടെ സര്‍വ്വസ്വാതന്ത്ര്യവും നഷ്ടപ്പെട്ട് വീട്ടിനകത്ത് തളക്കപ്പെട്ടിരിക്കുകയാണെന്നും ഐക്യരാഷ്ട്രസഭ ഇത് തിരിച്ചറിയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ ഹനിക്കരുതെന്ന മുന്നറിയിപ്പ് താലിബാന്‍ പാലിച്ചില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും പറഞ്ഞിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …