കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മനോജ് ഇന്ന് വിധി പറയും. പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷത്തെ വിചാരണക്കു ശേഷമാണ് സൂരജിനെ കോടതി കുറ്റക്കാരനെന്ന് വിധിച്ചത്.
ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അപൂര്‍വത്തില്‍ അപൂര്‍വമായ കേസാണ് ഇതെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. 2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പാമ്ബിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംസ്ഥാനത്ത് പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.