Breaking News

5 വര്‍ഷം കഴിഞ്ഞാല്‍ വേണ്ടി വന്നാല്‍ ബാങ്കുകള്‍ തന്നെ വില്‍ക്കാം; അതാണു ബുദ്ധി: തോമസ് ഐസക്..

5 വര്‍ഷം കഴിഞ്ഞാല്‍ വേണ്ടി വന്നാല്‍ ബാങ്കുകള്‍ തന്നെ വില്‍ക്കാം അതാണു ബുദ്ധിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിട്ടാക്കടത്തിനു ചീത്ത ബാങ്ക് ഉണ്ടാക്കലാണ് ഏറ്റവും നല്ല പ്രതിവിധിയെന്നു വാദിക്കുന്ന പ്രഗത്ഭരുണ്ട്. എന്റെ നിലപാട് നേരെ കടകവിരുദ്ധമാണ്. 28 അസറ്റ് റീ-കണ്‍സ്ട്രക്ഷന്‍ കമ്ബനികള്‍ ഉണ്ടായിട്ടും നടക്കാത്ത കാര്യം ഇപ്പോള്‍ പുതിയ ഒന്ന് ഉണ്ടാക്കിയതുകൊണ്ട് നടക്കാന്‍ പോകുന്നില്ലെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. മാതൃഭൂമിയില്‍ മുന്‍പ് എഴുതിയ ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കുറച്ചു വൈകിയെങ്കിലും ഏറ്റവും അവസാനത്തെ ധനവിചാരം ‘ഒരു ചീത്ത ബാങ്കും ബാക്കി നല്ല ബാങ്കുകളും’ ചേര്‍ക്കുന്നു. കിട്ടാക്കടത്തിനു ചീത്ത ബാങ്ക് ഉണ്ടാക്കലാണ് ഏറ്റവും നല്ല പ്രതിവിധിയെന്നു വാദിക്കുന്ന പ്രഗത്ഭരുണ്ട്. എന്റെ നിലപാട് നേരെ കടകവിരുദ്ധമാണ്. 28 അസറ്റ് റീ-കണ്‍സ്ട്രക്ഷന്‍ കമ്ബനികള്‍ ഉണ്ടായിട്ടും നടക്കാത്ത കാര്യം ഇപ്പോള്‍ പുതിയ ഒന്ന് ഉണ്ടാക്കിയതുകൊണ്ട് നടക്കാന്‍ പോകുന്നില്ല.

പക്ഷെ, ഇതൊരു മറുചോദ്യം ഉയര്‍ത്തുന്നുണ്ട്. എന്തിന് സര്‍ക്കാര്‍ ഈ വൃഥാവ്യായാമത്തിനു പോകണം? ഇതിനുത്തരം ഈ ലേഖനത്തില്‍ ഇല്ലായെന്ന് ഒരാള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. നേട്ടം മറ്റൊന്നല്ല. അഞ്ചു വര്‍ഷക്കാലം ബാങ്കുകളെ റീക്യാപിറ്റലൈസ് ചെയ്യാന്‍ ഖജനാവില്‍ നിന്നും പണം കൊടുക്കണ്ട. ചീത്ത ബാങ്കിനു നല്‍കുന്ന 37000 കോടി രൂപയുടെ ഗ്യാരണ്ടിയില്‍ അവര്‍ ബാങ്കുകള്‍ക്കു ബോണ്ടുകള്‍ നല്‍കും.

അത്രയും തുകയ്ക്കുള്ള കിട്ടാക്കടം ബാലന്‍സ് ഷീറ്റില്‍ നിന്നും പോയിക്കിട്ടും. എന്നാല്‍ കിട്ടാക്കടത്തിന്റെ പരിഹാര പ്രൊവിഷനിംഗിന്റെ ഫലമായി ബാങ്കുകള്‍ക്കു മൂലധനശോഷണം സംഭവിക്കുകയുമില്ല. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും റീ-ക്യാപ്പിറ്റലൈസേഷനു പണം കൊടുക്കുകയും വേണ്ട. അപ്പോള്‍ 5 വര്‍ഷം കഴിഞ്ഞാലോ? അത് അപ്പോള്‍ നോക്കാം. വേണ്ടി വന്നാല്‍ അപ്പോള്‍ ബാങ്കുകള്‍ തന്നെ വില്‍ക്കാം. ഇതാണു ബുദ്ധി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …