കര്‍ണാടകയില്‍ തീയറ്ററുകള്‍ക്ക് നേരെ കല്ലേറ്. ഗേറ്റ് തകര്‍ക്കുകയും തീയറ്റര്‍ ഉടമകളെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. കോവിഡ് പ്രതിസന്ധിക്ക് ശേഷം നൂറു ശതമാനം ആളുകളെയും പ്രവേശിപ്പിച്ച് തീയറ്ററുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
കന്നഡ താരങ്ങളായ സുദീപ്, ധുനിയ വിജയ് എന്നിവരുടെ സിനിമകളും ഇന്നായിരുന്നു റിലീസ്. ഈ സിനിമകള്‍ക്ക് ടിക്കറ്റ് ലഭിക്കാതിരുന്ന ആരാധകരാണ് അക്രമാസക്തരായത്. താരങ്ങളുടെ ആരാധകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
NEWS 22 TRUTH . EQUALITY . FRATERNITY