ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ആര്യനടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് എന്‍.സി.ബി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി.
ജാമ്യാപേക്ഷ വിധി പറയാന്‍ നീട്ടിയ സാഹചര്യത്തില്‍ ആര്യനടക്കമുള്ള പ്രതികള്‍ ആര്‍തര്‍ റോഡ് ജയിലില്‍ തന്നെ തുടരുകയാണ്. അടുത്ത ബുധനാഴ്ചയാകും ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. ആര്യന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയെ എന്‍.സി.ബി കോടതിയില്‍ ശക്തമായി എതിര്‍ത്തു. ആര്യന്‍ സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളാണെന്നതിനു തെളിവുണ്ട്.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. വിദ്യാര്‍ത്ഥികളാണെന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഒക്ടോബര്‍ രണ്ടാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലായത്.
റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഒരു മലയാളി, വിദേശി ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായിരുന്നു.
https://youtu.be/L5qubBfABx4