Breaking News

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തം; കൊല്ലം – ചെന്നൈ എഗ്മോര്‍ ട്രെയിന്‍ ഇന്ന് പുനലൂര്‍ വഴി സര്‍വീസ് നടത്തില്ല…

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തം. തെന്മല ആര്യങ്കാവ് മേഖലകളില്‍ കനത്ത മഴ. കൊല്ലം – തിരുമംഗലം ദേശീയ പാതയിലുള്ള പതിമൂന്ന് കണ്ണറ പാലത്തിനു സമീപം റോഡിന്റെ വശം ഇടിഞ്ഞ് താഴ്ന്നു.കണ്ണറ പാലത്തിന് സമീപം എംഎസ്‌എല്‍ വളവിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത് വെള്ളം കയറിയത് മൂലം കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ കാര്യറ ഭാഗത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

കൊല്ലം – ചെന്നൈ എഗ്മോര്‍ ട്രെയിന്‍ ഇന്ന് പുനലൂര്‍ വഴി സര്‍വീസ് നടത്തില്ല. അതിശക്തമായ മഴ മൂലം തിരുവനന്തപുരം – തിരുനല്‍വേലി – തെങ്കാശി വഴിയാകും ഇന്നത്തെ സര്‍വീസ് തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 1 മീറ്ററും 10 സെന്റീമീറ്ററും ഉയര്‍ത്തിയ നിലയിലാണ്. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് അഞ്ചല്‍ തഴമേലില്‍

മഴവെള്ളത്തില്‍ ഒഴുകിവന്ന ആക്രി സാധനം എടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി ഒഴുക്കില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ടത് തമിഴ്‌നാട് സ്വദേശി മുത്തുവാണ്. മൂന്നുമണിക്കൂറോളം റബ്ബര്‍ മരത്തില്‍ പിടിച്ചു നിന്ന ഇയാളെ രക്ഷിച്ചത് അതിസാഹസികമായി അഞ്ചല്‍ പൊലീസ് രക്ഷപ്പെടുത്തി. അതേസമയം മണ്‍ട്രോത്തുരുത്ത്, ആദിച്ചനല്ലൂര്‍, മീനാട് എന്നീ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …