പാലക്കാട് ചളവറ മാമ്പറ്റപ്പടിയിൽ ഇടിമിന്നലിൽ ടി.വി സ്റ്റാൻഡ് പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരിക്കേറ്റു. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾക്കാണ് പരുക്കേറ്റത്. 40 ദിവസം പ്രായമായ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കയിലിയാട് പാറക്കൽ പ്രദീപിന്റെ മക്കളായ അക്ഷയ്, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്.
ടി.വി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ടി വി വച്ചിരുന്ന ഗ്ലാസ് സ്റ്റാൻഡ് പൊട്ടിത്തെറിക്കുകയായിരുന്നു. മിന്നലിൽ ടി വി യുടെ സെറ്റ് ടോപ്പ് ബോക്‌സും പൊട്ടിത്തെറിച്ചു. സമീപത്തെ അങ്കണവാടിയുടേതടക്കം നിരവധി വീടുകളിൽ സ്വിച്ച് ബോർഡുകളും തകർന്നു.
മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ ജാഗ്രത തുടരുകയാണ്. മലമ്പുഴ അണക്കെട്ടിന്റെ 4 ഷട്ടറുകളും 24 സെന്റിമീറ്റർ തുറന്നതോടെ ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ അകമലവാരത്ത് മല വെള്ളപ്പാച്ചിലുണ്ടായി.
NEWS 22 TRUTH . EQUALITY . FRATERNITY