മുംബൈ ലഹരിക്കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡെയെ എന്‍.സി.ബി വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അനന്യക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാല് മണിക്കൂറാണ് ഇന്നലെ അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് അനന്യ എന്‍.സി.ബിക്ക് മൊഴി നല്കി.
അനന്യയുടെ ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്കയച്ചു. ആര്യന് ഖാനും അനന്യയും തമ്മില്‍ മയക്കുമരുന്ന് ഇടപാടുകളുണ്ടെന്നാണ് എന്‍.സി.ബിയുടെ വിലയിരുത്തല്‍. കേസില്‍ ചൊവ്വാഴ്ച ആര്യന് ഖാന് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കും.
NEWS 22 TRUTH . EQUALITY . FRATERNITY