ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു. നിലവില്‍ 2397.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്‍്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടി തുടരുകയാണ്. 142 അടിയാണ് സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. ഇത് 139 അടിയായി താഴ്ത്തണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
74 മണിക്കൂറിന് ശേഷം രണ്ട് ഷട്ടറുകള്‍ അടക്കുകയും ചെയ്തിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വകുപ്പ് അറിയിച്ചു. തുലാവര്‍ഷത്തോടൊപ്പം, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറിയതുമാണ് മഴയ്ക്ക് കാരണം