അനധികൃതമായി വിദേശ നിര്‍മിത സിഗരറ്റ് വില്‍പ്പന നടത്തിയ മൂന്നുപേര്‍ പിടിയിലായി. കോവളം ലൈറ്റ്ഹൗസ് ബീച്ചിന് സമീപം കട നടത്തുന്ന ഹബീബ്, ബീച്ച് റോഡില്‍ കടകള്‍ നടത്തുന്ന താജുദീന്‍, അനില്‍കുമാര്‍ എന്നിവരെയാണ് കോവളം പോലീസ് പിടികൂടിയത്. പ്രതികളില്‍ നിന്ന് 1700 പായ്ക്കറ്റോളം സിഗരറ്റ് പായ്ക്കറ്റുകള്‍ പോലീസ് കണ്ടെടുത്തു.
പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങളുപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്ന് കോവളം പോലീസ് വ്യക്തമാക്കി. ഇന്‍സ്‌പെക്ടര്‍ പ്രൈജു ജി., എസ്.ഐ. അനീഷ്‌കുമാര്‍ എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
NEWS 22 TRUTH . EQUALITY . FRATERNITY