കാബൂള്‍ സൈനിക ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മുതിര്‍ന്ന താലിബാന്‍ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച ഉണ്ടായ ആക്രമണത്തിലാണ് മുതിര്‍ന്ന താലിബാന്‍ കമാന്‍ഡര്‍ ഹംദുള്ള മൊഖ്ലിസ് കൊല്ലപ്പെട്ടത്. ഹഖാനി സംഘടനയിലെ അംഗവും ബദാരി കോര്‍പ്സ് പ്രത്യേക സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമാണ് മരണപ്പെട്ട മൊഖ്ലിസ്.
അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം നടന്ന വലിയ ആക്രമണമാണിത്. 19 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം നടന്ന 15 മിനിറ്റനകം തന്നെ ചെറുത്തുനില്‍പ് ആരംഭിച്ചതായും ആശുപത്രിയിലെ
സാധാരണക്കാരെയും ഡോക്ടര്‍മാരെയും രോഗികളെയും ലക്ഷ്യമിട്ടാണ് ഐ.എസ് ആക്രമണം നടത്തിയതെന്നും താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. ചെറുത്തുനില്‍പ്പിനിടെയാണ് മൊഖ് ലിസ് കൊല്ലപ്പെട്ടത്. മരണപ്പെട്ട 19 പേരെയും പരിക്കേറ്റ 50 പേരെയും കാബൂളിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY