Breaking News

ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു, ഗര്‍ഭസ്ഥ ശിശു മരിച്ചു…

ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30നാണ് മഹാരാഷ്ട്ര കാല്‍വെയിലെ മഫ്താല്‍ കോളനിയിലാണ് സംഭവം. അനില്‍ ബഹദൂര്‍ ചൗരസ്യയാണ് ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 307, കൊലപാതക ശ്രമം, ഇന്ത്യന്‍ ശിക്ഷാ

നിയമത്തിലെ മറ്റു കുറ്റങ്ങള്‍ എന്നിവ പ്രകാരം കേസെടുത്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. പ്രതിയായ അനില്‍ ബഹദൂര്‍ ചൗരസ്യക്ക് മറ്റൊരു ഭാര്യയുണ്ടെന്നും ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വാക്കേറ്റവും വഴക്കും ഉണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു. സാരമായി പരുക്കേറ്റ യുവതിയെ അയല്‍വാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ ചികിത്സയിലാണ്. ഗര്‍ഭസ്ഥ ശിശു സംഭവത്തെ തുടര്‍ന്ന് മരിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …