20 ലക്ഷത്തോളം രൂപയടങ്ങിയ ബാഗ് അയല്‍വാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് സര്‍ക്കാര്‍ എന്‍ജിനീയര്‍. ഒഡീഷയിലെ പൊലീസ് ഹൗസിങ് ആന്‍ഡ് വെല്‍ഫെയര്‍ കോര്‍പറേഷന്‍റെ ഡെപ്യൂട്ടി മാനേജറാണ് പണം നിറച്ച ബാഗ് എറിഞ്ഞത്.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതോടെ അനധികൃതമായ പണം എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തനായ പ്രതാപ് കുമാര്‍ രക്ഷപ്പെടാനായി പണം ബാഗില്‍ നിറച്ച് അയല്‍പക്കത്തെ ടെറസിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഈ പണം വിജിലന്‍സ് പിടിച്ചെടുത്തു. വിജിലന്‍സിനെ കബളിപ്പിക്കുന്നതില്‍ ഇയാൾ പരാജയപ്പെടുകയായിരുന്നു . ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 18 ലക്ഷം രൂപയും അധികൃതര്‍ കണ്ടെത്തി. ഇയൈാളുടെ അനധികൃത സ്വത്തിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡിനെത്തിയത്.
ഭുവനേശ്വറിലെയും ഭദ്രാക്കിലെയും 10 വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. ഇയാളുടേയും ഭാര്യയുടേയും പേരിലുളള 38.12 ലക്ഷം രൂപയും പിടച്ചെടുത്തിട്ടുണ്ട്. 3.89 കോടി വിലമതിക്കുന്നതാണ് ഇയാളുടെ ഭുവനേശ്വറിലുളള കെട്ടിടം. റെയ്ഡ് പുരോഗമിക്കുന്നതിനാല്‍ അനധികൃത സ്വത്തുവകകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി.