അടൂരിൽ വീട്ടമ്മമാരെ അണിനിരത്തി കെ.എസ്.കെ.ടി.യു സമരം നടത്തി. ‘അടുക്കള പൂട്ടിക്കരുത് ഞങ്ങള്‍ക്കും ജീവിക്കണം’ മുദ്യാവാക്യം ഉയര്‍ത്തിയാണ് സമരം സംഘടിപ്പിച്ചത് .കേന്ദ്രസര്‍ക്കാറിന്റെ പാചകവാതക സിലിണ്ടര്‍-മണ്ണെണ്ണ വിലവര്‍ധനക്കെതിരെയാണ് കെ.എസ്.കെ.ടി.യു കൊടുമണ്‍ ഏരിയ വനിത സബ് കമ്മിറ്റി സമരം നടത്തിയത്.
ഏനാദിമംഗലം പഞ്ചായത്ത് ജങ്ഷനില്‍ ഏരിയ സെക്രട്ടറി എസ്.സി. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഷൈജ ഓമനക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. ഷീല വിജയ്, കെ. മോഹന്‍ കുമാര്‍, വിജു രാധാകൃഷ്ണന്‍, സുരേഷ് കുമാര്‍, സുജ, കാഞ്ചന, ഉദയരശ്മി, ബിനോയ്, സത്യപാലന്‍ എന്നിവര്‍ സംസാരിച്ചു
NEWS 22 TRUTH . EQUALITY . FRATERNITY