Breaking News

ദുല്‍ഖര്‍ നിറഞ്ഞാടി; ഷൈന്‍ ടോം ചാക്കോ തകര്‍ത്തു; അതിശയിപ്പിച്ച്‌ ഇന്ദ്രജിത്തും; കാലഘട്ടത്തെ പുനര്‍സൃഷ്ടിക്കുന്ന ക്രിംത്രില്ലര്‍ ഗണത്തിലേക്ക് ; ‘കുറുപ്പില്‍’ നിറഞ്ഞു നില്‍ക്കുന്നത് മാസിനേക്കള്‍ ക്ലാസ്…

ചെറിയ ചെറിയ തെറ്റുകളിലൂടെ വലിയ ക്രിമിനലാകുന്ന സുകുമാരക്കുറുപ്പ്. ആദ്യ പകുതി പതിയെ പോകുമ്ബോള്‍ രണ്ടാം പകുതിയില്‍ ട്വിസ്റ്റുകളും. മാസ് മൂവിക്ക് അപ്പുറം ക്ലാസിലേക്കാണ് ‘കുറുപ്പിന്റെ യാത്ര’.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തോടെ കേരളത്തിലെ തിയേറ്ററും സജീവമാകുകയാണ്. പ്രേക്ഷകരെ 80കളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ് ഈ ചിത്രം. സുകുമാര കുറുപ്പിനെ ഗ്രാറിഫൈ ചെയ്യുന്നതല്ല സിനിമ.

കാലഘട്ടത്തിന്റെ പുനരാവിഷ്‌കരണത്തില്‍ അതീവ ശ്രദ്ധ ചിത്രം പുലര്‍ത്തിയിരിക്കുന്നു. ഛായാഗ്രഹണം അടക്കം സാങ്കേതിക മികവ് ഉറപ്പാക്കുകയാണ് ഈ സിനിമ. ദുല്‍ഖറിനൊപ്പം ഷെന്‍ ടോം ചാക്കോയും ഇന്ദ്രജിത്തും കൈയടി നേടുന്നു. അടിപ്പടം പ്രതീക്ഷിച്ചെത്തുന്നവരെ നിരാശരാക്കുന്ന സിനിമയില്‍ മാസിനെക്കാള്‍ മികച്ച്‌ നില്‍ക്കുന്നത് ക്ലാസാണെന്നതാണ് ആദ്യ വിലയിരുത്തല്‍.

പ്രേക്ഷകരും സിനിമയോട് പോസിറ്റീവായാണ് പ്രതികരിക്കുന്നത്. തിയേറ്ററുകള്‍ വീണ്ടും സജീവമാകുന്നതിന്റെ ചിത്രം കുറപ്പ് വീണ്ടും എത്തിക്കുന്നു. എല്ലാ തിയേറ്ററിലും ദുല്‍ഖര്‍ ഫാന്‍സ് വലിയ കമാനങ്ങളും മറ്റും ഉയര്‍ത്തിയിട്ടുണ്ട്.

ആദ്യ ഷോയിലെ പ്രതികരണം അനുസരിച്ച്‌ തിയേറ്ററില്‍ ദുല്‍ഖര്‍ ചിത്രം ലാഭമുണ്ടാക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ഇനിയുള്ള റിലീസ് ചിത്രങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് കുറുപ്പിന്റെ വരവ്.

സുകുമാരക്കുറുപ്പിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ റിട്ടയര്‍മെന്റിന് ശേഷം ആ ഫയല്‍ വീണ്ടും തുറക്കുന്നു. അവിടെയാണ് കുറുപ്പിന്റെ തുടക്കം. ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയുടെ

കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനാവുന്ന കുറുപ്പും ഈ തിരോധാനത്തിന്റെ സത്യാവസ്ഥ തേടുന്ന ഡി.വൈ.എസ്‌പി കൃഷ്ണദാസുമാണ് കഥയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകങ്ങള്‍.

ഒളിവുജീവിതം നയിക്കുന്ന കുറുപ്പിനേക്കുറിച്ചുള്ള അന്വേഷണോദ്യോഗസ്ഥന്റെ നിഗമനങ്ങളാണ് ചിത്രത്തിലെ ത്രില്ലര്‍ ഘടകം. കൊലപാതകവും അന്വേഷണവും ഒപ്പം കുറുപ്പിന്റെ വ്യക്തിജീവിതവുമെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെയുള്ള കഥപറച്ചിലിനും ശ്രമിച്ചിട്ടുണ്ട്.

കുറ്റവും പിന്നാലെയുള്ള അന്വേഷണവുമൊക്കെയായതിനാല്‍ അടിമുടി ദുരൂഹത നിറയ്ക്കുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചിട്ടുണ്ട്. കേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ നിറഞ്ഞാടുകയാണ് ചിത്രത്തില്‍. ഒരുപക്ഷേ മലയാള

സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റപ്പുകളില്‍ ഒരുതാരം എത്തിയിട്ടുണ്ടാവില്ല. കുറുപ്പിന്റെ സുഹൃത്ത് പീറ്റര്‍, ശാരദ എന്നിവരുടെഓര്‍മകളിലൂടെയാണ് ആദ്യ പകുതി സഞ്ചരിക്കുന്നത്. ചാക്കോയുടെ വരവോടെ രണ്ടാം പകുതിയിലാണ് ചിത്രം പൂര്‍ണമായും ത്രില്ലര്‍ എന്ന രീതിയിലേക്ക് മാറുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …