മുംബൈയിലെ പന്ത്നഗറില്‍ പൂച്ചകള്‍ നല്‍കിയ സൂചന രക്ഷിച്ചത് ചോരക്കുഞ്ഞിന്റെ ജീവനാണ്. അഴുക്കുചാലില്‍ നിന്നും പൂച്ചകള്‍ കൂട്ടമായി കരയുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് ജനങ്ങള്‍ പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസില്‍ എത്തി പരിശോധിച്ചപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെയാണ്.
മുംബൈ പൊലീസിന്റെ നിര്‍ഭയ സ്ക്വാഡ് അംഗങ്ങള്‍ നഗരത്തില്‍ പതിവ് പരിശോധനയ്ക്ക് ഇറങ്ങുമ്ബോഴാണ് ഇത്തരത്തിലൊരു വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുമ്ബോഴാണ് ചോരക്കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് അഴുക്കുചാലില്‍ തള്ളിയ നിലയില്‍ കാണുന്നത്.
ജീവനുള്ള കുഞ്ഞിനെ കണ്ടാണ് പൂച്ചകള്‍ കൂട്ടമായി കരഞ്ഞ് ജനങ്ങളുടെ ശ്രദ്ധ നേടിയത്. പൊലീസുകാര്‍ രാജവാഡിയിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നു. കുഞ്ഞുമായി പൊലീസുകാര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മുംബൈ പൊലീസ് ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.