പസഫിക് സമുദ്രത്തിലെ പോളിനേഷ്യന്‍ പ്രദേശത്തുള്ള അതിമനോഹരമായ ഒരു ദ്വീപാണ് സമോവ. അവിടെയുള്ള പുരുഷന്മാര്‍ അബദ്ധത്തില്‍ പോലും ഭാര്യയുടെ പിറന്നാള്‍ മറക്കാറില്ല. മറക്കാതിരിക്കുന്നതിന്റെ കാരണം ജയിലില്‍ കഴിയേണ്ടി വരുമെന്നതാണ്. സമോവ നിയമ പ്രകാരം ഭര്‍ത്താവ് ഭാര്യയുടെ ജന്മദിനം മറക്കുന്നത് കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ പെടുന്ന തെറ്റാണ്. ഈ തെറ്റിനെക്കുറിച്ച് ഭാര്യ പോലീസില്‍ പരാതിപ്പെടുകയാണെങ്കില്‍ ഭര്‍ത്താവ് ജയിലിലാകും.
ഭര്‍ത്താവിനെ കുറ്റവാളിയെ പോലെ ചോദ്യം ചെയ്യുകയും, ശിക്ഷ വിധിക്കുകയും ചെയ്യും. ആദ്യ തവണ ഭര്‍ത്താവിന് ഇളവ് പ്രതീക്ഷിക്കാം. പോലീസ് ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി വിട്ടയക്കും. എന്നാല്‍ രണ്ടാം തവണ തെറ്റ് ആവര്‍ത്തിച്ചാല്‍ ഉറപ്പായും ജയില്‍ ശിക്ഷ അനുഭവിക്കണം. ഇക്കാരണത്താല്‍ സമോവയിലെ ഭര്‍ത്താക്കന്മാര്‍ ഭാര്യയെ എപ്പോഴും പ്രീതിപ്പെടുത്തിയാണ് ജീവിക്കുന്നത്. അബദ്ധത്തില്‍ ജന്മദിനം മറന്നുപോയാല്‍ ഭാര്യമാര്‍ പോലീസില്‍ പരാതിപ്പെടാതിരിക്കാനുള്ള സൂത്രമാണിത്.