Breaking News

ഫോണ്‍ വിളിക്കും ഇനി ചെലവേറും; മറ്റന്നാള്‍ മുതല്‍ എയര്‍ടെല്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിക്കും

രാജ്യത്ത് ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ധിച്ചേയ്ക്കും. ഇന്ത്യയിലെ പ്രമുഖ ടെലകോം കമ്ബനിയായ ഭാരതി എയര്‍ ടെല്‍ ആണ്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് നിരക്കുകള്‍ എയര്‍ടെല്‍ 20 മുതല്‍ 25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലകോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്ബായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ധനയെന്നാണ് കമ്ബനിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

പ്രീപെയഡ് ഉപഭോക്താക്കള്‍ക്ക് പിന്നാലെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നും കമ്ബനി സൂചനകള്‍ നല്‍കുന്നു. എയര്‍ടെല്ലിന് പിന്നാലെ മറ്റ് ടെലകോം കമ്ബനികളും നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് സുചനയും പുറത്തുവരുന്നുണ്ട്. വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എന്നിവയും ഉടന്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലകോം കമ്ബനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരക്ക് വര്‍ധന.

കമ്ബനികളെ രാജ്യത്ത് നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ ഇടപെടലും നിരക്ക് വര്‍ധനയ്ക്ക് പിന്നിലുണ്ടെന്നാണ് സൂചന. മറ്റ് പ്രീപെയ്ഡ് വോയ്‌സ്, ഡാറ്റ ബണ്ടില്‍ഡ് പ്ലാനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിയെ എയര്‍ടെല്‍ മിനിമം വോയ്‌സ് താരിഫ് പ്ലാന്‍ 79 രൂപയില്‍ നിന്ന് 99 രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …