Breaking News

മൂക്കും ചെവിയും നേരത്തേ ചെത്തി; തലയില്‍ നിറയെ കുഴികളും മുഴകളും ഉണ്ടാക്കി; ഇപ്പോഴിതാ കൈയുടെ ചില വിരലുകളും മുറിച്ചു; ബ്ലാക്ക് ഏലിയനാകാന്‍ ആഗ്രഹിച്ച്‌ യുവാവ്…

പുതിയ വാഹനങ്ങള്‍ മേടിക്കുമ്ബോള്‍ അതിന്റെ ചന്തം വര്‍ദ്ധിപ്പിക്കാന്‍ പല മാറ്റങ്ങളും വരുത്താറുണ്ട്. എന്നാല്‍ സ്വന്തം ശരീരത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയ ഒരു യുവാവിന്റെ അപൂര്‍വ്വ കഥയാണിത്. കറുത്ത നിറമുള്ള ഒരു അന്യഗ്രഹ ജീവിയുടെ (ബ്ലാക്ക് ഏലിയന്‍) പ്രതിച്ഛായ ഉണ്ടാക്കുവാനാണ് അയാള്‍ ഇതു മുഴുവന്‍ ചെയ്തതെന്നു കൂടി കേള്‍ക്കുമ്ബോള്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും.

സ്വന്തം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ ഏറ്റവും അവസാനത്തേത് ശസ്ത്രക്രിയയിലൂടെ രണ്ട് കൈവിരലുകള്‍ മുറിച്ചു മാറ്റുക എന്നതായിരുന്നു. അപ്പോള്‍ മൃഗസമാനമായ കൈപ്പത്തിയുടെ രൂപം കൈവരും എന്നതിനാലാണ് അയാള്‍ ഇത് ചെയ്തത്.

ആന്റണി ലോഫെര്‍ഡോ എന്ന ഈ 33 കാരന്‍ നേരത്തേ തന്റെ ദേഹം മുഴുവന്‍ പച്ചകുത്തിയിരുന്നു. കണ്ണിനകത്തുവരെ അയാള്‍ പച്ചകുത്തിയിട്ടുണ്ട്. ബ്ലാക്ക് ഏലിയന്റെ മുഖച്ഛായ ലഭിക്കുവാനായി അയാള്‍ മൂക്കും മേല്‍ച്ചുണ്ടുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. 7 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ മാറ്റിയ രൂപം

പങ്കുവെച്ച ഈ ഫ്രഞ്ചുകാരന്‍ ഇപ്പോള്‍ ശസ്ത്രക്രിയയിലൂടെ തന്റെ രണ്ട് കൈവിരലുകളൂം നീക്കം ചെയ്തിരിക്കുകയാണ്. നാക്ക് രണ്ടു കഷ്ണങ്ങളാക്കുന്ന ശസ്ത്രക്രിയ ഉള്‍പ്പടെ നിരവധി ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാള്‍ പറയുന്നത് ഇനിയും താന്‍ 34 ശതമാനം ലക്ഷ്യം മാത്രമേ കൈവരിച്ചിട്ടുള്ളു എന്നാണ്.

ബ്ലാക്ക് ഏലിയന്‍ ആകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് നേരത്തേ അയാള്‍ വെളിപ്പെടുത്തിയിരുന്നു. ലോഫ്രെഡോ ഒരു ശസ്ത്രക്രിയ മേശയില്‍ കിടക്കുന്നതിന്റെയും ചുറ്റും ശസ്ത്രക്രിയാ വിദഗ്ദര്‍ നില്‍ക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്യഗ്രഹ ജീവികളുടേതിന് സമാനമായ കൈപ്പത്തി ലഭിക്കാനാണ് വലതുകൈയിലെ രണ്ട് വിരലുകള്‍ താന്‍ നീക്കം ചെയ്യുന്നതെന്ന് അയാള്‍ വെളിപ്പെടുത്തിയിരുന്നു.

തന്റെ മറ്റൊരു സ്വപ്നം കൂടി യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നും ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്കുള്ള യാത്രയില്‍ താന്‍ കുറേക്കൂടി മുന്നേറിയിരിക്കുകയാണെന്നും അയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിട്ടുണ്ട്. കൈവിരലുകള്‍ മുറിച്ച വലതുകൈയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അയാള്‍

ഇനി ഇടതുകൈയിന്റെ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. ഇയാളുടേ ഈ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന പരിപാടി ഇന്‍സ്റ്റാഗ്രാമില്‍ പ്രോത്സാഹനങ്ങളും ഒപ്പം അതിരൂക്ഷ വിമര്‍ശനങ്ങളും നേരിടുന്നുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …