Breaking News

പുതുപ്രതീക്ഷയില്‍ ലോകം; എയ്​ഡ്​സ്​ രോഗിയില്‍നിന്ന്​ എച്ച്‌​.ഐ.വി വൈറസുകള്‍ അപ്രത്യക്ഷമായി…

അര്‍ജന്‍റീനയിലെ എസ്‌പെരാന്‍സ നഗരത്തില്‍നിന്നുള്ള എയ്​ഡ്​സ്​ രോഗിയിലെ എച്ച്‌​.ഐ.വി വൈറസുകള്‍ ‘അപ്രത്യക്ഷമായതായി’ പഠനം. 2013ലാണ്​ യുവതിയില്‍ എയ്‌ഡ്‌സിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയത്​. പിന്നീട്​ ചികിത്സയിലായിരുന്നു ഇവരില്‍​ എച്ച്‌.ഐ.വിയുടെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായതായി ഗവേഷകര്‍ കണ്ടെത്തി. ഇത്തരത്തില്‍ എയ്​ഡ്​സില്‍നിന്ന്​ ​​പൂര്‍ണമുക്​തി നേടിയ അപൂര്‍വം ചിലരില്‍ ഒരാളാണ്​ 30കാരിയായ ഇവര്‍. രോഗത്തിനെതിരെ ഇവര്‍ ചികിത്സകള്‍ നിര്‍ത്തിയശേഷവും വൈറസ്​

കണ്ടെത്താനായില്ലെന്ന്​ അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരണത്തിനായി തയാറാക്കിയ പഠനത്തില്‍ ഗവേഷകര്‍ പറഞ്ഞു. ഇതെങ്ങനെ സംഭവിച്ചു എന്നത് അജ്​ഞാതമാണ്​. നേരത്തെ രണ്ട് എച്ച്‌.ഐ.വി രോഗികള്‍ സുഖം പ്രാപിച്ചിട്ടുണ്ട്​., എന്നാല്‍, ഇരുവരും സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്‍റ് ഉള്‍പ്പെടുയുള്ള ചികിത്സക്ക്​ വിധേയരായവരാണ്​. വൈറസ് മുക്​തമായ ഒരാളെ കണ്ടെത്തിയത്​ ലോകത്തിന്​ പുതുപ്രതീക്ഷയാണ്​ നല്‍കുന്നത്​. കൂടുതല്‍ ആളുകളെ ചികിത്സിക്കാന്‍ ഇത്​ സഹായിക്കുമെന്ന്​ വിദഗ്​ധര്‍ പ്രതീക്ഷിക്കുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …