തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി സ്കാനിയ ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍ പെട്ടു. കൃഷ്ണഗിരിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം. മുന്നില്‍ പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു എന്നാണ് സൂചന. ബസിലെ മറ്റ് യാത്രക്കാര്‍ക്ക് കാര്യമായ പരിക്കുകളില്ല. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY