Breaking News

വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു; ബന്ധുക്കള്‍ സ്ഥലമുടമയെ തല്ലിക്കൊന്നു…

തക്കാളിത്തോട്ടത്തിലെ വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ഗൗരിബിദനൂര്‍ താലൂക്കിലെ ചരകമാറ്റേനഹള്ളിയിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് യുവാവിന്‍റെ ബന്ധുക്കള്‍ സംഘടിച്ചെത്തി സ്ഥലമുടമയെ തല്ലിക്കൊന്നു. തക്കാളിക്ക് വിലകൂടിയതിനെത്തുടര്‍ന്ന് മോഷ്ടാക്കളെ ഭയന്ന് തോട്ടത്തിന് ചുറ്റും സ്ഥാപിച്ച കമ്ബിവേലിയിലൂടെ ഉടമ വൈദ്യുതി കടത്തിവിട്ടിരുന്നു.

ഇതറിയാതെ വേലിയില്‍ സ്പര്‍ശിച്ച പ്രദേശവാസിയായ വസന്ത് റാവു എന്ന യുവാവ് ആണ് ഷോക്കേറ്റ് മരിച്ചത്. വിവരമറിഞ്ഞ് കൂട്ടമായെത്തിയ ഇയാളുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്ഥലമുടമയായ അശ്വത് റാവുവിനെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റുവീണ ഇയാളെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത മഞ്ചെനഹള്ളി പോലീസ് അന്വേഷണം തുടങ്ങി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …