പ്രണയവിവാഹത്തെ തുടര്‍ന്ന് യുവതിയെ അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. 19 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ 17 കാരനായ സഹോദരനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ ജൂണിലാണ് 19 കാരി ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.
വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം പിന്നിട്ടിരുന്നെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വൈരാഗ്യം മാറിയില്ല . ഞായറാഴ്ച സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയും മകനും യുവതി താമസിക്കുന്ന സ്ഥലത്തെത്തി. ഇവര്‍ക്ക് ചായ എടുക്കാന്‍ അടുക്കളയിലേക്ക് പോയ യുവതിയെ പിന്നാലെ എത്തി
സഹോദരന് ആക്രമിക്കുകയായിരുന്നു. മാതാവ് യുവതിയെ പിടിച്ചുവച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സഹോദരന് കഴുത്ത് അറക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇരുവരും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത് .