സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു വിമാനം തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയും, കനത്ത മൂടല്‍ മഞ്ഞുമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
കൂനൂരിനടുത്ത കാട്ടേരിയിലെ എസ്‌റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടക്കുമ്ബോള്‍ പ്രദേശത്ത് മണിക്കൂറോളം തീഗോളം പടര്‍ന്നതായും പ്രദേശവാസിയായ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായികുമാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരായിരുന്നു കോപ്ടറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍. ഹെലികോപ്റ്റര്‍ വെല്ലിങ്ടണില്‍ ഇറങ്ങാതെ തിരിച്ചു പോകുമ്ബോഴാണ് അപകടമെന്ന് കരുതുന്നുവെന്നും ഇയാള്‍ പറയുന്നു.