ഗുജറാത്തില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ നാലിന് ഒമിക്രോണ്‍ പോസിറ്റീവായ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. സിംബാബ്വെയില്‍നിന്ന് മടങ്ങിയെത്തിയയാള്‍ക്കാണ് ജാംനഗറില്‍ ഡിസംബര്‍ നാലിന് രോഗം സ്ഥിരീകരിച്ചത്. ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോണ്‍ വകഭേദമാണെന്ന് കണ്ടെത്തിയത്. രണ്ടു ഡോസ് വാക്സിനും ഇദ്ദേഹം സ്വീകരിച്ചിരുന്നു.
രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 10 പേരെ നിരീക്ഷണത്തിലാക്കുകയും കോവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ ഒമ്ബത് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. കൂടാതെ കര്‍ണാടകയിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചിരുന്നു.