Breaking News

ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ഹോസ്റ്റസുമാരെ നിയമിക്കുന്നു…

വിമാനങ്ങളിലെ എയര്‍ഹോസ്റ്റസിന്‍റെ മാതൃകയില്‍ ട്രെയിന്‍ ഹോസ്റ്റസ്​ സംവിധാനം കൂടുതല്‍ ട്രെയിനുകളിലേക്ക്​ വിപുലമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ പ്രീമിയം സര്‍വീസുകളില്‍ മുഴുവന്‍ ട്രെയിന്‍ ഹോസ്റ്റസുമാരെ നിയമിക്കാനാണ് റെയില്‍വേയുടെ ​ നീക്കം. വന്ദേഭാരത്​, ഗതിമാന്‍, തേജസ്​ എക്​സ്​പ്രസ്​ പോലുള്ള ട്രെയിനുകളില്‍ ഇനി മുതല്‍ ഹോസ്റ്റസുമാരുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിവരം.

അതെ സമയം , ദീര്‍ഘദൂരത്തേക്ക്​ സഞ്ചരിക്കുന്ന രാജധാനി, ദുരന്തോ എക്​സ്​പ്രസുകളില്‍ ട്രെയിന്‍ ഹോസ്റ്റസുമാര്‍ ഉണ്ടാവില്ല. പ്രമുഖ ദേശീയ മാധ്യമമാണ് ​ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​. ആതിഥേയ സല്‍ക്കാരവുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിക്കുന്നവരെ ഇതിനായി നിയമിക്കുമെന്ന്​ റെയില്‍വേയിലെ ഉന്നത ഉദ്യേഗസ്ഥന്‍ പ്രതികരിച്ചു.

യാത്രക്കാര്‍ക്ക്​ ഭക്ഷണം നല്‍കുക ,അവരുടെ പരാതികള്‍ പരിഹരിക്കുക എന്നതായിരിക്കും ഇവരുടെ പ്രധാന ചുമതല. റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തിന്‍റെ ഭാഗമായാണ്​ പുതിയ സംവിധാനങ്ങള്‍. പകല്‍ സമയങ്ങളില്‍ സര്‍വീസ്​ നടത്തുന്ന തീവണ്ടികളില്‍ മാത്രമാകും ആദ്യഘട്ടത്തില്‍ ട്രെയിന്‍ ഹോസ്റ്റസ്​ ഉണ്ടാവുക. നിലവില്‍ 25 പ്രീമിയം സര്‍വീസുകളാണ്​ റെയില്‍വേ നടത്തുന്നത്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …