Breaking News

തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മൃതപ്രായമായ കുരങ്ങിന് കൃത്രിമ ശ്വാസം നല്‍കി യുവാവ്, വീഡിയോ

തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മൃതപ്രായമായ കുരങ്ങിന് കൃത്രിമ ശ്വാസം നല്‍കി രക്ഷകനായി 38 കാരനായ യുവാവ്. ചെന്നൈയ്ക്ക് സമീപമുള്ള പെരമ്ബല്ലൂരിലെ ടാക്‌സി ഡ്രൈവറായ പ്രഭുവാണ് വഴിയരികില്‍ തളര്‍ന്നുകിടന്നിരുന്ന കുരങ്ങിന്റെ ജീവന്‍ രക്ഷിച്ചത്. കുന്നം താലൂകിലെ ടാക്‌സി ഡ്രൈവറായ എം പ്രഭു സുഹൃത്തിനോടൊപ്പമുള്ള യാത്രക്കിടെയാണ് റോഡരികില്‍ പരിക്കേറ്റ നിലയില്‍ കുരങ്ങ് കിടക്കുന്നതുകണ്ടത്.

തെരുവുനായ്ക്കള്‍ ആക്രമിച്ച്‌ പരുക്കേല്‍പിച്ച കുരങ്ങിനെ നായ്ക്കളെ ഓടിച്ചതിനുശേഷം പ്രഭു കയ്യിലെടുത്തു. ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ആ ജീവനെ ഉടന്‍ മൃഗാശുപത്രിയിലേത്തിക്കാന്‍ ഇരുവരും ബൈകില്‍ കുതിച്ചു. യാത്രയ്ക്കിടെ കുരങ്ങിന്റെ ശ്വാസം നിലയ്ക്കുന്നത് ശ്രദ്ധയില്‍പെട്ട പ്രഭു ഉടന്‍ കൃത്രിമ ശ്വാസം നല്‍കുകയായിരുന്നു. നെഞ്ചില്‍ ശക്തിയായി ഇടിച്ചും വായോടു വായ് ചേര്‍ത്തുവച്ചുമാണ് ശ്വാസം നല്‍കാന്‍ ശ്രമിച്ചത്.

ഈ സമയം സുഹൃത്ത് പകര്‍ത്തിയ സിപിആര്‍ നല്‍കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അബോധാവസ്ഥയിലായ കുരങ്ങിനെ പ്രഭു നിലത്തു കിടത്തി കൈകള്‍ നെഞ്ചില്‍ അമര്‍ത്തി വായു പമ്ബുചെയ്യുന്നതും കൃത്രിമ ശ്വാസം നല്‍കുന്നതും പിന്നീട് കുരങ്ങിനു

ബോധം വരുമ്ബോള്‍ പ്രഭു സന്തോഷിക്കുന്നതും വീഡിയോയില്‍ കാണാം. മൃഗാശുപത്രിയിലെത്തിച്ച കുരങ്ങിനെ പിന്നീട് വനം വകുപ്പ് ഏറ്റെടുത്തു. കുരങ്ങിനെ ആക്രമിച്ച നായകള്‍ക്ക് പേവിഷബാധ സാധ്യതയുള്ളതിനാല്‍ പ്രഭുവിനോടും കുത്തി വയ്‌പ്പെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …