എമിറേറ്റിലെ മുവൈരിദ് മേഖലയിലെ ഹോട്ടല്‍ നീന്തല്‍ക്കുളത്തില്‍ നാലുവയസ്സുള്ള സ്വദേശി ബാലനും 23 കാരിയായ ഇത്യോപ്യന്‍ വീട്ടുജോലിക്കാരിയും മുങ്ങിമരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അപകട മരണം. റാസല്‍ഖൈമ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹോട്ടലില്‍ നാലു ദിവസം ചെലവഴിക്കാന്‍ അബുദാബിയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഇവര്‍.
സംഭവം നടന്ന ദിവസം രാത്രി എട്ടു മണിയോടെ ഹോട്ടലിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന അതിഥികളില്‍ ഒരാളാണ് നീന്തല്‍ക്കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്. ഹോട്ടലിലെ ജീവനക്കാരിലൊരാള്‍ കുളത്തിലിറങ്ങി മൃതദേഹങ്ങള്‍ കരയിലെടുത്തു. ആ സമയത്ത് കുളത്തിലേക്കുള്ള പ്രവേശനം അടച്ചിരുന്നു.
കുട്ടിയുടെ മൃതദേഹം സഖര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. വീട്ടുജോലിക്കാരിയുടെ മൃതദേഹം ഒബൈദല്ല ആശുപത്രിയിലേക്കു കൊണ്ടുപോയി. അതെ സമയം കുട്ടിയും ഇത്യോപ്യന്‍ വീട്ടുജോലിക്കാരിയും എങ്ങനെയാണ് നീന്തല്‍ക്കുളത്തിലെത്തിയതെന്നറിയാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.