Breaking News

ഇങ്ങനെയുമുണ്ടോ പിശുക്കനായ മുതലാളി, ഓഫീസിലെ ക്രിസ്തുമസ് പാര്‍ട്ടിയ്ക്ക് ചെന്ന ജീവനക്കാര്‍ വിളമ്ബിയ ആഹാരം കണ്ട് ഞെട്ടി…

പ്രതീകാത്മക ചിത്രം

ക്രിസ്തുമസും ന്യൂ ഇയറും അടുത്തെത്തിയതോടെ ഓഫീസുകളിലും മറ്റും പാര്‍ട്ടികളുടെ സമയമാണ്. അത്തരത്തില്‍ ഒരു ഓഫീസിലെ ബോസ് ഇരുപതോളം വരുന്ന ജീവനക്കാര്‍ക്ക് നല്‍കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ബോസിന്റെ പാര്‍ട്ടിയില്‍ ഏറെ പ്രതീക്ഷയോടെ പങ്കെടുത്തവര്‍ക്ക് കടുത്ത നിരാശയാണ് ഉണ്ടായത്. പിശുക്കനായ ബോസ് ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ പാര്‍ട്ടിയാണ് ഒരുക്കിയിരുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് സമൂഹ മാദ്ധ്യമങ്ങളില്‍ അവരുടെ അവസ്ഥ പങ്കുവച്ചിരിക്കുന്നത്.

‘ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച്‌ ഏറ്റവും വിലകുറഞ്ഞ ഓഫീസ് ക്രിസ്തുമസ് പാര്‍ട്ടി’ എന്ന വിശേഷണമാണ് ബോസിന്റെ പാര്‍ട്ടിക്ക് തൊഴിലാളി ഇട്ടിരിക്കുന്ന വിശേഷണം. ക്രിസ്മസ് പാര്‍ട്ടിക്കുള്ള മള്‍ട്ടി പര്‍പ്പസ് റൂമിലേക്ക് എല്ലാവര്‍ക്കും പോകാനുള്ള അറിയിപ്പ് വന്നതോടെ പ്രതീക്ഷയോടെ എല്ലാവരും ഓടിയെത്തി.

എന്നാല്‍ അവിടെ കാണാനായത് ഒരു ചെറിയ മേശയില്‍ വിളമ്ബിവച്ച ജാപ്പനീസ് വിഭവമായ സുഷിയായിരുന്നു, പാര്‍ട്ടിയിലെ മുഖ്യ ആഹാരം ന്യൂഡില്‍സും. ന്യൂഡില്‍സ് രണ്ട് മിനിട്ട് കൊണ്ട് തയ്യാറാക്കുന്ന പായ്ക്കറ്റിലേതായിരുന്നു എന്നാണ് വിചിത്രമായത്. ഗിസയിലെ പിരമിഡുപോലെയാണ് പാര്‍ട്ടി റൂമില്‍ കൂന കൂട്ടിയ ന്യൂഡില്‍സ് കണ്ടപ്പോള്‍ പങ്കെടുത്തവര്‍ക്ക് തോന്നിയത്. പാര്‍ട്ടിക്ക് ശേഷം പങ്കെടുത്തവര്‍ മുതലാളിയുടെ പിശുക്ക് കണക്ക് കൂട്ടിയപ്പോള്‍ ഒരു കാര്യം മനസിലായി പാര്‍ട്ടിക്കായി കമ്ബനി ‘ഒരു ജീവനക്കാരന് ചിലവാക്കിയത് കേവലം 160 രൂപയിലും താഴേയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …