തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടു വയസുകാരിയെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.
സാക്ഷിമൊഴികളില്‍ കുട്ടികരയുന്നു എന്ന് വ്യക്തമാണ്. സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവൂ എന്ന് കോടതി പറഞ്ഞു. പിങ്ക് പൊലീസ് മോശമായി പെരുമാറിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഡിസംബര്‍ 15ന് കേസ് പരിഗണിച്ചപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. എത്ര പണം നല്‍കുമെന്ന കാര്യത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY