ബംഗളൂരു: രണ്ടാനച്ഛനെ സ്വന്തമാക്കാൻ അമ്മയെ കൊലപ്പെടുത്താനുള്ള പദ്ധതി ഇ ആസൂത്രണം ചെയ്ത ബികോം വിദ്യാർത്ഥിനിയായ 21കാരി പിടിയിൽ. അർച്ചന റെഡ്ഡി(38) യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് രണ്ടാം ഭർത്താവും മകളും അറസ്റ്റിലായത്. രണ്ടാനച്ഛന്റെ സഹായത്തോടെയാണ് മകൾ യുവിക റെഡ്ഡി അമ്മയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ബംഗളൂരുവിൽ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
കാറിൽ പോവുകയായിരുന്ന അർച്ചന റെഡ്ഡിയെ തടഞ്ഞ് നിർത്തി അർച്ചനയുടെ രണ്ടാം ഭർത്താവ് നവീൻ കുമാറും സുഹൃത്തും ചേർന്നാണ് കൊലപ്പെടുത്തിയത്. അർച്ചനയും നവീനും കുറച്ച് നാളുകളായി അകന്ന് കഴിയുകയാണ്. എന്നാൽ മകൾ യുവിക രണ്ടാനച്ഛന് ഒപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇരുവരും പ്രണയത്തിലാണെന്ന് മനസിലാക്കിയ അർച്ചന ഇവരുടെ ബന്ധത്തെ എതിർത്തു.
എന്നാൽ അർച്ചനയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം യുവികയുമായുള്ള വിവാഹം നടത്താനായിരുന്നു നവീന്റെ പദ്ധതി. ഇതിനിടെയാണ് നവംബർ അവസാന്തതോടെ നവീനെതിരെ അർച്ചന പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പ്രകോപിതനായ നവീനും യുവികയും കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് പോലീസിന്റെ വിശദീകരണം. അർച്ചനയുടെ ആദ്യ വിവാഹത്തിലെ മകളാണ് യുവിക. 33 വയസ്സുള്ള നവീൻ ജിം ട്രെയിനറാണ്.