Breaking News

വാങ്ങാനാളില്ല, ഒരു ദശാബ്‍ദത്തിനിടയിലെ വമ്പന്‍ വില്‍പ്പന ഇടിവുമായി ഈ വണ്ടിക്കമ്പനി!

ഓട്ടോമൊബൈൽ ഭീമനായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്‍റെ (Volkswagen Group) വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. 2021-ൽ ഏകദേശം 4.9 ദശലക്ഷം വാഹനങ്ങൾ വിതരണം ചെയ്‍തുകൊണ്ട് പത്ത് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പന നമ്പറുകൾ കമ്പനി രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്ഥിരമായ വിതരണ ശൃംഖല കാരണം ഈ വർഷത്തിന്‍റെ ആദ്യ പകുതിയിലും അതിന്റെ വിൽപ്പന പ്രകടനത്തെ ബാധിച്ചേക്കാമെന്നും വാഹന നിർമ്മാതാവ് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

2021-ലെ വിൽപ്പന 8.1 ശതമാനം ഇടിഞ്ഞ് 4.9 ദശലക്ഷത്തിൽ താഴെയായി കുറഞ്ഞതായി ഫോക്‌സ്‌വാഗൺ പറയുന്നു. വാഹന നിർമ്മാതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളില്‍ ഒന്നായ ചൈനയിലെ വിൽപ്പനയിലെ ഇടിവാണ് മാന്ദ്യത്തിന് പ്രധാന കാരണം. ചൈനയിലെ തങ്ങളുടെ വിൽപ്പന കഴിഞ്ഞ വർഷം 14.8 ശതമാനം ഇടിഞ്ഞതായി ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നു.

അതേസമയം, ചൈനീസ് വിപണിയിൽ ബ്രാൻഡിന്റെ ഇലക്ട്രിക് വാഹന വിൽപ്പന നാലിരട്ടിയായി വർധിച്ചതായും ഫോക്‌സ്‌വാഗൺ അവകാശപ്പെട്ടു. മൊത്തത്തിൽ, പുതിയ എനർജി വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയോടെ ലോകമെമ്പാടും ഇലക്ട്രിക് വാഹന വിൽപ്പന ശക്തി പ്രാപിച്ചതായി ഫോക്സ്‍വാഗണും സാക്ഷ്യം വഹിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം, ലോകമെമ്പാടുമുള്ള മലിനീകരണ നിയന്ത്രണങ്ങൾ കർശനമാക്കൽ,

ഫോസിൽ ഇന്ധന വാഹനങ്ങളുടെ വരാനിരിക്കുന്ന നിരോധനം എന്നിവയാണ് ഫോക്‌സ്‌വാഗന്റെ ഈ ഇവി വിൽപ്പന വളർച്ചയ്ക്ക് പിന്നിൽ പ്രധാന പങ്ക് വഹിച്ച മറ്റ് ഘടകങ്ങൾ. മാസങ്ങളോളം ആഗോള വാഹന വ്യവസായത്തെ തടസപ്പെടുത്തിയ വൻ ചിപ്പ് പ്രതിസന്ധി ഉൽപ്പാദനത്തെ ബാധിക്കുകയും ഡെലിവറികൾ വൈകിപ്പിക്കുകയും ചെയ്‍തുകൊണ്ട് ഫോക്‌സ്‌വാഗന്റെ മൊത്തത്തിലുള്ള വിൽപ്പന പ്രകടനത്തെയും ബാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …