Feb 16, 2026 10:56 AM
Breaking News

വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചുവരുത്തി സെക്‌സ്; അധ്യാപിക അറസ്റ്റില്‍

വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗിക ബന്ധം നടത്തിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ സൗത്ത് കാരലിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. ഇവരുടെ ബന്ധത്തെക്കുറിച്ച വിവരം ലഭിച്ച ഒരാള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു.

അധ്യാപികയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തു. ഡിസംബര്‍ 31-നാണ് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതെന്ന് പൊലീസില്‍ അറിയിച്ചു. പിക്കന്‍സ് കൗണ്ടിയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായ കാതറിന്‍ ഫ്‌ളോഗര്‍ പെല്‍ഫ്രെയാണ് അറസ്റ്റിലായത്. 31 വയസ്സുള്ള കാതറിന്‍ ഫ്‌ളോഗര്‍ പെല്‍ഫ്രെ 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ്.

16 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നത്. സ്‌കൂളില്ലാത്ത ദിവസം ക്ലെംസണിനടുത്തുള്ള വീട്ടിലേക്ക് വിദ്യാര്‍ത്ഥിയെ വിളിപ്പിക്കുകയും ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്നാണ് പരാതി. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിവുള്ള ആരോ ആണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും കാതറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ പിന്നീട് പതിനായിരം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടു. ഇവര്‍ നിരവധി തവണ വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ച്

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …