മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടി കടന്നതായി കൊവിഡ് ദൗത്യസേന. തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തില്‍ കൊവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ കഴിഞ്ഞതായി വിദഗ്‌ധ സംഘത്തിന്റെ വിലയിരുത്തല്‍. ഇതേ നില തുടര്‍ന്നാല്‍ കൊവിഡ് വ്യാപനം നിയന്ത്രണത്തിലായതായി ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ബി.എം.സി. നിഗമനം. കഴിഞ്ഞ വര്‍ഷം ജൂലൈ 29 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളും നഗരത്തില്‍ രേഖപ്പെടുത്തിയിരുന്നു.
മുംബൈയില്‍ ബുധനാഴ്ച 16,420 പുതിയ കൊവിഡ് കേസുകളും വ്യാഴാഴ്ച 13,702 കേസുകളും വെള്ളിയാഴ്ച 11,317 കേസുകളും കഴിഞ്ഞ ദിവസം 7895 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ കൊവിഡ് വ്യാപനം ഉടനെ കുറയുമെന്നും സംസ്ഥാന കൊവിഡ് ദൗത്യസേന പറഞ്ഞു. നഗരത്തില്‍ കഴിഞ്ഞ ദിവസം പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെയാണെന്നും മൂന്ന്, നാല് ദിവസംകൂടി ഇതേ നില തുടര്‍ന്നാല്‍ കൊവിഡ് വ്യാപനം നിയന്ത്രണത്തിലായതായി ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ബി.എം.സി. നിഗമനം.