Breaking News

വാടക ഗർഭത്തിലൂടെ അമ്മയായി പ്രിയങ്ക ചോപ്ര; ‘റെഡിമെയ്‌ഡ് കുഞ്ഞുങ്ങളെന്ന്’ തസ്‌ലീമ നസ്‌റീൻ, ആളിക്കത്തി സോഷ്യൽ മീഡിയ…

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും കഴിഞ്ഞ ദിവസമാണ് തങ്ങൾ മാതാപിതാക്കളായെന്ന സന്തോഷവാർത്ത സമൂഹമാദ്ധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. വാടക ഗർഭത്തിലൂടെയായിരുന്നു ഇരുവരും പെൺകുഞ്ഞിനെ സ്വന്തമാക്കിയത്.

സെലിബ്രിറ്റികളടക്കം നിരവധി പേർ ദമ്ബതികൾക്ക് ആശംസകളും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വാടക ഗർഭധാരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള എഴുത്തുകാരിയായ തസ്‌ലീമ നസ്‌റീനിന്റെ ട്വീറ്റ് സമൂഹമാദ്ധ്യമങ്ങളിൽ ചൂടുപിടിക്കുകയാണ്.

വാടക ഗർഭത്തിലൂടെ റെഡിമെയ്‌ഡ് കുഞ്ഞിനെ സ്വന്തമാക്കുന്നവർ എങ്ങനെയാണ് മാതൃത്വം അനുഭവിക്കുന്നത്. കുഞ്ഞിനെ പ്രസവിക്കുന്നവർക്ക് തോന്നുന്ന അതേ വികാരങ്ങൾ വാടക ഗർഭത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കുന്ന അമ്മമാർക്ക് തോന്നുമോയെന്നും എഴുത്തുകാരി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

ദരിദ്രരായ സ്ത്രീകൾ ഉള്ളതുകൊണ്ടാണ് വാടക ഗർഭധാരണം സാദ്ധ്യമാകുന്നതെന്നും എഴുത്തുകാരി ട്വിറ്ററിൽ കുറിച്ചു. സ്വന്തം താത്പര്യങ്ങൾക്കായി സമൂഹത്തിൽ എപ്പോഴും ദാരിദ്യം നിലനിൽക്കണമെന്ന് സമ്ബന്നർ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ഒരു കുഞ്ഞിനെ സ്വന്തമാക്കണമെന്നുണ്ടെങ്കിൽ അനാഥയായ കുഞ്ഞിനെ ദത്തെടുക്കൂ.

കുഞ്ഞുങ്ങൾക്ക് നിങ്ങളുടെ സ്വഭാവ ഗുണങ്ങൾ പാരമ്ബര്യമായി ലഭിക്കേണ്ടതുണ്ട്. ഇത്തരം പ്രവണതകൾ സ്വാർത്ഥവും നാർസിസിസ്റ്റിക് ഈഗോയുമാണെന്നും തസ്‌ലീമ നസ്‌റീൻ കുറിച്ചു. എന്നാൽ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് കടുത്ത വിമർശനവുമായി രംഗത്തുവന്നത്.

ഇത്തരം കാര്യങ്ങൾ വ്യക്തി സ്വാതന്ത്ര്യമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. മെഡിക്കൽ പ്രശ്നങ്ങൾ കാരണമാകാം ചിലർ വാടക ഗർഭധാരണം തിരഞ്ഞെടുക്കുന്നതെന്നും ഏറെപേർ പ്രതികരിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …