Breaking News

കൊല്ലത്ത് നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ മര്‍ദനം, പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും തല്ലിച്ചു

പരവൂരില്‍ നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് അയല്‍വാസി കൂടിയായ ട്യൂഷന്‍ അധ്യാപിക കുട്ടിയുടെ കാലും തുടയും ചൂരലുകൊണ്ട് അടിച്ച്‌ പൊട്ടിച്ചത്. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി.

അടികൊണ്ട് പൊട്ടിയ കുട്ടിയുടെ ഇരു പിന്‍കാലുകളിലും രക്തം കല്ലിച്ചു കിടക്കുന്ന അവസ്ഥയാണ്. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് നഗ്‌നയാക്കി നിര്‍ത്തി ഈ വിധം തല്ലിയതെന്ന് കുട്ടി പറയുന്നു. പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും ടീച്ചര്‍ തല്ലിക്കുമായിരുന്നെന്നും കുട്ടി വെളിപ്പെടുത്തി.

കുറച്ചു ദിവസമായി ട്യൂഷനു പോകാന്‍ കുട്ടി മടി കാണിച്ചിരുന്നു. കാലിന് പിന്നില്‍ വേദനയുണ്ടെന്നും പറഞ്ഞു. ഇതോടെ രക്ഷിതാക്കള്‍ നടത്തിയ ദേഹപരിശോധനയിലാണ് ക്രൂരമായ മര്‍ദനത്തെ കുറിച്ച്‌ അറിഞ്ഞത്. വീട്ടില്‍ പറയരുതെന്ന് ഭീഷണിയുമുണ്ടായിരുന്നുവെന്നാണ് കുട്ടിയില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …