ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിനെതിരെ ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ റഷീദ് അല്‍ മിഅ്റാജ് മുന്നറിയിപ്പ് നല്കി. ഇതിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതും അപകട സാധ്യത കൂടുതലുമാണെന്നാണ് വ്യക്തമായത്. ക്രിപ്റ്റോ കറന്‍സികള്‍ യഥാര്‍ഥ കറന്‍സികളായി കണക്കാക്കുന്നില്ല. മറിച്ച് അവ മറ്റ് ആസ്തികള്‍ പോലുള്ള ആസ്തികളാണ്. പാര്‍ലമെന്റിലെ ചോദ്യത്തിനുത്തരമായാണ് ഇത് സംബന്ധിച്ച് അദ്ദേഹം മറുപടി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച പരസ്യങ്ങള്‍ വരുകയും അതില്‍ പലരും ഏര്‍പ്പെടുകയും ചെയ്യാറുണ്ട്. അപകട സാധ്യത കൂടുതലുള്ളതിനാല്‍ ഇതില്‍ ഏര്‍പ്പെടുന്നത് വളരെ ജാഗ്രതയോടെയായിരിക്കണമെന്ന് പലരാജ്യങ്ങളും മുന്നറിയിപ്പ് നല്കിയിട്ടുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …